![](https://newskerala.net/wp-content/uploads/2025/02/wcc201-1024x576.jpg)
ഡബ്ല്യു.സി.സിയുടെ സ്ഥാപക അംഗങ്ങളായിരുന്ന മഞ്ജു വാര്യര്‍, വിധു വിന്‍സന്റ് തുടങ്ങിയവര്‍ ഇപ്പോള്‍ സംഘടനയില്‍ സജീവമല്ലാത്തതിന് കാരണം എന്താണെന്ന ചോദ്യത്തോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. മറ്റുള്ളവരുടെ സത്യം അറിയാന്‍ എന്നോട് ചോദ്യം ചോദിച്ചിട്ട് കാര്യമില്ലെന്നും എനിക്ക് എന്റെ സത്യങ്ങളേ അറിയൂ എന്നും പാര്‍വതി പറഞ്ഞു. അവരോടുള്ള ചോദ്യങ്ങള്‍ അവര്‍ക്ക് നേരെയാണ് ഉന്നയിക്കേണ്ടതെന്നും ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ മറുപടിയില്‍ പാര്‍വതി വ്യക്തമാക്കി.
‘അക്കാര്യങ്ങള്‍ നിങ്ങള്‍ അവരോട് ചോദിക്കണം. അതിനെ കുറിച്ച് സംസാരിക്കേണ്ട ആള് ഞാനല്ല. എപ്പോഴും എന്നോട് ഈ ചോദ്യങ്ങള്‍ ചോദിക്കുന്നത് ന്യായമല്ലെന്ന് എനിക്ക് തോന്നാറുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് എന്നോട് ചോദിക്കുന്നത്? നിങ്ങള്‍ക്ക് അവരുടെ അഭിമുഖം ലഭിക്കില്ല എന്ന സാഹചര്യമൊന്നും ഇല്ലല്ലോ. പക്ഷെ നിങ്ങള്‍ എളുപ്പത്തില്‍ ഏറ്റവും കഠിനാധ്വാനം ചെയ്യുന്നവരോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ ഞങ്ങള്‍ വീണ്ടും അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു”, പാര്‍വതി പറഞ്ഞു.
തനിക്കും ഇക്കാര്യം അറിയാന്‍ ആഗ്രഹമുണ്ട്. മുഴുവന്‍ മാധ്യമങ്ങളോടുമാണ് താനിക്കാര്യം പറയുന്നത്. തനിക്ക് ആരോടും ബാധ്യതയില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]