![](https://newskerala.net/wp-content/uploads/2025/02/elephant-pooping-video-for-ex-lover_1200x630xt-1024x538.jpg)
വാലന്റൈൻസ് ദിനത്തിൽ പ്രണയ ജോഡികൾ പരസ്പരം സമ്മാനങ്ങൾ കൈമാറുന്നത് സാധാരണമാണ്. എന്നാൽ, ഇവിടെ ഇതാ ഒരു മൃഗശാല മുൻ കാമുകീകാമുകന്മാർക്ക് പണികൊടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു വിചിത്രമായ പ്രണയ ദിന സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. ഒരു നിശ്ചിത തുക കൊടുത്താൽ ആന പിണ്ഡം ഇടുന്ന വീഡിയോ മുൻ കാമുകനോ കാമുകിക്കോ അയച്ചു കൊടുക്കാനുള്ള അവസരമാണ് ഈ മൃഗശാല ഒരുക്കിയിരിക്കുന്നത്.
അമേരിക്കയിലെ ടെന്നസിയിലുള്ള മെംഫിസ് മൃഗശാലയാണ് ഇത്തരത്തിൽ ഏറെ കൗതുകകരമായ ഒരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. പത്ത് ഡോളറാണ് ഇത്തരത്തിൽ വീഡിയോ ലഭിക്കുന്നതിന് നൽകേണ്ടത്. ഈ പണം നൽകിയാൽ മൃഗശാല ആവശ്യക്കാർക്ക് രണ്ട് വീഡിയോകൾ നൽകും. ഒന്ന് മുന്തിരിപ്പഴം തിന്നുന്ന ചുവന്ന പാണ്ടയുടെയും രണ്ടാമത്തേത് പിണ്ഡമിടുന്ന ആനയുടെതും. “ഡേറ്റിംഗ് അല്ലെങ്കിൽ ഡംപിംഗ്” ഓഫർ പേരിലാണ് ഇത്തരത്തിൽ ഒരു വാലന്റൈൻസ് ദിന സ്പെഷ്യൽ മൃഗശാല അവതരിപ്പിക്കുന്നത്. മുന്തിരിപ്പഴം തിന്നുന്ന ചുവന്ന പാണ്ടയുടെ വീഡിയോ ഇപ്പോൾ പ്രണയിച്ചു കൊണ്ടിരിക്കുന്നവർക്കും പിണ്ഡമിടുന്ന ആനയുടെ വീഡിയോ മുമ്പ് പ്രണയിച്ചിട്ടുള്ളവർക്കും ഉള്ളതാണെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
Watch Video: വിമാനത്തിൽ വച്ച് യുവതിയുടെ മുടി പിടിച്ച് വലിച്ചു, പിന്നാലെ ഇടിയോട് ഇടി, ഒടുവിൽ ആജീവനന്ത വിലക്കും; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Watch Video: ‘ബിരിയാണിയോട് നീതി പുലര്‍ത്തുക’; പാനിപ്പൂരി ബിരിയാണി വീഡിയോയ്ക്ക് താഴെ കുറിപ്പ്, വീഡിയോ
ഈ വാലന്റൈൻസ് ദിന സമ്മാനം സ്വന്തമാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12 ആണെന്നാണ് മൃഗശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നത്. ഈ സംരംഭത്തിലൂടെ സമാഹരിക്കുന്ന പണം മൃഗശാലയിലെ ജീവികളുടെ പരിപാലനത്തിനായാണ് ഉപയോഗിക്കുകയെന്നും സൈറ്റിൽ പറയുന്നു. വീഡിയോ സ്വന്തമാക്കുന്നവരുടെ പേര് വിവരങ്ങൾ മൃഗശാലധികൃതർ സ്വകാര്യമായി സൂക്ഷിക്കുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്. എന്തുതന്നെയായാലും മെംഫിസ് മൃഗശാലയുടെ വേറിട്ട പ്രണയദിന സർപ്രൈസ് ഏറെ കൗതുകത്തോടെയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ നോക്കിക്കാണുന്നത്.
Watch Video: ആദ്യ ചുവടില്‍ കാലുറയ്ക്കാതെ കുഞ്ഞ്, താങ്ങായി വളര്‍ത്തുനായ; ഇതാണ് യഥാര്‍ത്ഥ സൌഹൃദമെന്ന് സോഷ്യൽ മീഡിയ