
മാരാമൺ (പത്തനംതിട്ട): പാലക്കാട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ മാർത്തോമ സഭാദ്ധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മെത്രാപ്പൊലീത്ത. ഇപ്പോൾതന്നെ മദ്യത്തിൽ മുങ്ങിയ നാടിനെ ഇത് സർവനാശത്തിലേക്ക് നയിക്കുമോ എന്ന ഉത്കണ്ഠയുണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു. 130-ാമത് മാരാമൺ കൺവെൻഷൻ പങ്കാ മണപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമൂഹികാന്തരീക്ഷം ക്രിമിനലുകളെ സൃഷ്ടിക്കുന്നു. കുട്ടികൾ ക്രിമിനൽ, പോക്സോ കേസുകളിൽ പ്രതികളാകുന്നു. മാനസികാരോഗ്യം തകർക്കുന്നതിൽ ലഹരി വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളം വിവാദം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]