
നഴ്സറി സ്കൂള്‍ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു(27)വിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു.
നെടുങ്കണ്ടം : യുവതിക്കും അമ്മയ്ക്കും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്ന പരാതിയില്‍ പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പൊലീസ് ഞെട്ടി. മൊബൈല്‍ ഫോണില്‍ നിറയെ നഴ്സറി വിദ്യാർത്ഥികളുടെ നഗ്ന ദൃശ്യങ്ങള്‍
നഴ്സറി സ്കൂള്‍ അധ്യാപകനായ വട്ടപ്പാറ സ്വദേശി ജോജു(27)വിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റുചെയ്തു.
മറ്റൊരു സംസ്ഥാനത്തെ സ്വകാര്യസ്കൂളില്‍ എല്‍കെജി, യുകെജി വിദ്യാര്‍ഥികളെയാണ് ഇയാള്‍ പഠിപ്പിച്ചിരുന്നത്. ഇതിനിടെയാണ്, ഇയാളുടെ സഹപാഠിയായ യുവതിക്കും അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന പരാതി ലഭിച്ചത്. നാട്ടിലുണ്ടായിരുന്ന ജോജുവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഫോണ്‍ പരിശോധിച്ചപ്പോഴാണ് കുട്ടികളുടെ മുന്നൂറോളം വീഡിയോകളും 180 ചിത്രങ്ങളും കണ്ടെത്തിയത്.
ഇയാള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ സ്വകാര്യദൃശ്യങ്ങളാണ് മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]