പത്തനംതിട്ട: ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യക്ക് ചോര്‍ത്തി നല്കി യുവാവ്. സംഭവത്തില്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 54കാരനായ ഭര്‍ത്താവ് ഐടി നിയമപ്രകാരം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തണ്ണിത്തോട് സ്വദേശി, കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്ന യുവാവിനെതിരെ കേസെടുത്തത്. മൂന്ന് ആഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. നവീനെതിരെ പരാതിയുമായി മറ്റൊരു യുവതിയും പൊലീസിനെ സമീപിച്ചിട്ടുണ്ട്.
പരാതിക്കാരന്റെ ഫോണിന് ചെറിയ സാങ്കേതിക തകരാര്‍ സംഭവിക്കുകയായിരുന്നു. സ്മാര്‍ട്ട് ഫോണുകളെ കുറിച്ച് വലിയ ധാരണയില്ലാതിരുന്ന ഇയാള്‍ നവീനിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ നവീനെതിരേ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നവീനെതിരെ 30കാരിയായ മറ്റൊരു യുവതിയുടെ പരാതിയും പൊലീസിന് ലഭിച്ചത്. രാത്രി സമയത്ത് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന തന്നെ തണ്ണിത്തോട് ഭാഗത്ത് വച്ച നവീന്‍ കടന്ന് പിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് യുവതി പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ആദ്യത്തെ കേസും ഇപ്പോഴത്തെ യുവതിയുടെ പരാതിയുമായി എന്തെങ്കിലുതരത്തിലുള്ള ബന്ധമോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]