
.news-body p a {width: auto;float: none;}
സിനിമയിൽ വളരെ സൂക്ഷിച്ച് മാത്രം ചെയ്യേണ്ട ഒന്നാണ് ഫൈറ്റ് സീക്വൻസുകൾ. എല്ലാവിധ സുരക്ഷാ മുൻകരുതലുകൾ ഉണ്ടെങ്കിൽ കൂടിയും അപകട സാദ്ധ്യത ഏറെയാണ്. അത്തരത്തിൽ സംഭവിച്ച നിരവധി അപകടങ്ങൾ നമുക്ക് മുന്നിലുണ്ട്. ഏറ്റവും വലിയ ഉദാഹരണമാണ് ജയൻ. കോളിളക്കം എന്ന ചിത്രത്തിലെ ക്ളൈമാക്സ് ചിത്രീകരണത്തിനിടെയാണ് ഹെലികോപ്ടറിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് അദ്ദേഹം മരിക്കുന്നത്. പീന്നീട് ജീവന് ഭീഷണിയുണ്ടാകുന്ന തരത്തിൽ കാര്യങ്ങൾ ആവർത്തിച്ചിട്ടില്ലെങ്കിലും അപകടങ്ങൾ ധാരാളമുണ്ടായിട്ടുണ്ട്.
ഭീമൻ രഘുവുമായുള്ള സംഘട്ടന രംഗത്തിനിടെ സംഭവിച്ച അപകടത്തെ തുടർന്ന് റിസബാവയ്ക്ക് പിന്നീട് അനുഭവിക്കേണ്ടി വന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. ചിത്രാഞ്ജലിയിലായിരുന്നു ഷൂട്ടിംഗ്. റിസബാവയുടെ രണ്ടാമത്തെ സിനിമയാണ്. ഭീമൻ രഘു റിസബാവയെ എടുത്തിയർത്തി മലർത്തിയടിക്കുന്നതാണ് സീൻ. രഘുവിന് ഫൈറ്റ് ചെയ്തുള്ള മുൻപരിചയമുണ്ടായിരുന്നു. എന്നാൽ പുതുമുഖ നടനായ റിസബാവയ്ക്ക് അങ്ങനൊരു ഫൈറ്റ് എക്സ്പീരിയൻസ് ഉണ്ടായിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തറയിൽ മാറ്റോ സ്പോഞ്ചോ ഒന്നും വിരിച്ചിട്ടുണ്ടായിരുന്നില്ല. രഘു എടുത്തുയർത്തിയ റിസബാവ നട്ടെല്ല് ഇടിച്ചാണ് നിലത്തേക്ക് പതിച്ചത്. കണ്ടുനിന്നവരെല്ലാം ഒരു നിമിഷത്തേക്ക് സ്തബ്ധരായി. പെട്ടെന്ന് ചാടിയെഴുന്നേറ്റ് ഫൈറ്റ് തുടർന്നെങ്കിലും പരിണിതഫലം റിബാവയ്ക്ക് അനുഭവിക്കേണ്ടി വന്നത് പിന്നീടായിരുന്നു. വീഴ്ചയിൽ നടുവിന് വലിയ രീതിയിൽ ക്ഷതമേറ്റിരുന്നു. ശരീരം തടിക്കുന്നതിന് അത് കാരണമായി.