
.news-body p a {width: auto;float: none;}
തിരുവനന്തപുരം ജില്ലയിലെ അണിയൂർ എന്ന സ്ഥലത്ത് നിന്ന് വാവ സുരേഷിന് കോൾ എത്തി. ഒരു കറുപ്പ് നിറമുള്ള പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. കാർ വർക് ഷോപ്പിലാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുന്നേ ഇവിടെ ഒരു മൂർഖൻ പാമ്പിന്റെ തല മുതൽ പകുതി വരെയുള്ള ഭാഗം കണ്ടിരുന്നു. ശരീരത്തിന്റെ ബാക്കി ഭാഗം ഇല്ലായിരുന്നു. അതിനടുത്തുള്ള റൂമിലാണ് ഇന്ന് പാമ്പിനെ കണ്ടത്.
വിളക്ക് കൊളുത്തുന്ന സ്ഥലമാണ്. തെരച്ചിൽ നടത്തിയ വാവ സുരേഷ് അതിന് മുന്നിൽ നിന്ന് ഉഗ്ര വിഷമുള്ള കരിമൂർഖൻ പാമ്പിനെ പിടികൂടി. കേരളത്തിൽ നിന്ന് പിടികൂടുന്ന രണ്ടാമത്തെ കരിമൂർഖനാണിത്. വാവ സുരേഷിന് നേരെ പല തവണ കടിക്കാനായി കുതിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘എന്തായാലും അത്ഭുതമാണ്. ഞാൻ ആരാധിക്കുന്നു. നിങ്ങൾ ആരാധിക്കണമെന്ന് ഞാൻ പറയില്ല. എന്റെ വിശ്വാസം എന്റേത് മാത്രമാണ്. കരിനാഗത്തെയും വെള്ളിനാഗത്തെയും സ്വർണ നാഗത്തെയുമൊക്കെ ഞാൻ ആരാധിക്കുന്നൊരാളാണ് ഞാൻ.’- വാവ സുരേഷ് പറഞ്ഞു.കാണുക, കേരളത്തിൽ അപൂർവ്വമായി കാണുന്ന കരിമൂർഖൻ പാമ്പിനെ പിടികൂടിയ സാഹസിക കാഴ്ച്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്…