
ദുബായ്∙ പാക്കിസ്ഥാൻ ആതിഥേയരാകുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനു മുൻപ് ഉദ്ഘാടനച്ചടങ്ങുകളും ക്യാപ്റ്റൻമാരുടെ ഫോട്ടോഷൂട്ടും ഉണ്ടാകില്ല. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകൾ പാക്കിസ്ഥാനിൽ വൈകിയെത്തുന്നതിനാലാണു തീരുമാനമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ചാംപ്യൻസ് ട്രോഫി ഉദ്ഘാടനച്ചടങ്ങുകൾക്കായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്കു പോകുമോയെന്ന ചോദ്യത്തിനും പ്രസക്തിയില്ലാതായി.
അനായാസമെന്നു കരുതിയ കളി കൈവിട്ടു, ഇന്ത്യൻ ടീമില്‍ മാറ്റം ഉറപ്പ്; ഗെയിം പ്ലാൻ മാറുമോ?
Cricket
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ കളികൾ ദുബായിലും മറ്റു മത്സരങ്ങൾ പാക്കിസ്ഥാനിലെ വിവിധ വേദികളിലുമായിട്ടാണു നടക്കേണ്ടത്. സ്റ്റേഡിയങ്ങളുടെ നിർമാണ ജോലികൾ കൃത്യസമയത്തു പൂർത്തിയാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു സാധിച്ചിട്ടില്ല. ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയം ഫെബ്രുവരി 11ന് ഐസിസിക്കു കൈമാറുമെന്നാണു പിസിബിയുടെ നിലപാട്. സ്റ്റേഡിയങ്ങള്‍ കൈമാറുന്നതിനുള്ള അവസാന തീയതി ഇന്നാണ് എന്നിരിക്കെയാണ് പിസിബിയുടെ നീക്കം.
ഗദ്ദാഫി സ്റ്റേഡിയത്തിൽ അവസാനഘട്ട മിനുക്കു പണികൾ മാത്രമാണു കഴിയാനുള്ളതെന്നാണു പിസിബി പ്രതിനിധി ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചത്. ഫെബ്രുവരി 19ന് പാക്കിസ്ഥാനും ന്യൂസീലൻഡും തമ്മിലുള്ള ഉദ്ഘാടന മത്സരം നടക്കേണ്ടത് കറാച്ചിയിലാണ്. ഈ സ്റ്റേഡിയത്തിലെ നിർമാണ ജോലികളും പൂർത്തിയായിട്ടില്ല.
English Summary:
Champions Trophy 2025 Event For Captains Cancelled
TAGS
Champions Trophy Cricket 2025
Pakistan Cricket Board (PCB)
Pakistan Cricket Team
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]