മുംബൈ∙ ഐപിഎൽ മെഗാലേലത്തിലെ വിലയേറിയ താരം ഋഷഭ് പന്തിനെ, ക്യാപ്റ്റനായി നിയമിച്ച് ലക്നൗ സൂപ്പർ ജയന്റ്സ്. കഴിഞ്ഞ സീസൺ വരെ ടീമിനെ നയിച്ച കെ.എൽ.
രാഹുൽ ലക്നൗ വിട്ടതോടെയാണു ടീം പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്. തന്റെ കഴിവിന്റെ ‘200 ശതമാനവും’ ടീമിനു വേണ്ടി പ്രയത്നിക്കുമെന്നു ഋഷഭ് പന്ത് പ്രതികരിച്ചു.
‘‘എന്നെ വിശ്വസിച്ചതിനു നന്ദിയുണ്ട്. നിങ്ങളുടെ വിശ്വാസത്തിനു മറുപടിയായി എന്റെ കഴിവിന്റെ പരമാവധി തന്നെ ഞാന്‍ ചെയ്യും.
പുതിയൊരു തുടക്കത്തിനാണു ഞാൻ ശ്രമിക്കുന്നത്.’’– ഋഷഭ് പന്ത് കൊൽക്കത്തയിൽ പ്രതികരിച്ചു. പന്ത് തലമുറയിലെ മികച്ച പ്രതിഭ, അവസരങ്ങള്‍ വേണം: സഞ്ജുവിനെ ഒഴിവാക്കിയത് ന്യായീകരിച്ച് ആകാശ് ചോപ്ര Cricket ‘‘ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്നും സീനിയർ താരങ്ങളിൽനിന്നും ഞാൻ ഒരുപാടു കാര്യങ്ങൾ പഠിച്ചിട്ടുണ്ട്.
നിങ്ങൾ സഹതാരങ്ങളിൽ വിശ്വസിച്ചാൽ, സങ്കൽപിക്കാൻ പോലും സാധിക്കാത്ത പ്രകടനം അവർ നടത്തുമെന്നാണ് എന്നോടു രോഹിത് ഭായ് പറഞ്ഞിട്ടുള്ളത്. നമ്മൾ എന്താണു താരങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതെന്ന് അവർക്കു കൃത്യമായി മനസിലാകണം.’’ സൂര്യകുമാർ യാദവ് ‘എക്സ് ഫാക്ടർ’ താരം, ചാംപ്യൻസ് ട്രോഫി ടീമിൽനിന്ന് ഒഴിവാക്കിയത് ഞെട്ടിച്ചു: ആഞ്ഞടിച്ച് സുരേഷ് റെയ്ന Cricket ‘‘മികച്ച പ്രകടനം ചിലപ്പോൾ ഉണ്ടാകും ചിലപ്പോൾ ഉണ്ടാകില്ല.
പക്ഷേ 100 ശതമാനവും പോരാടണമെന്നാണ് എനിക്കു താരങ്ങളോടു പറയാനുള്ളത്. അതു മാത്രമാണ് നമുക്കു ചെയ്യാൻ സാധിക്കുക.
താരങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്ന് രോഹിത് ശർമയിൽനിന്നാണു ഞാൻ പഠിച്ചിട്ടുള്ളത്. ഒരു ക്യാപ്റ്റനെന്ന നിലയിൽ ഇത് ആവർത്തിക്കണമെന്നാണ് എന്റെ ആഗ്രഹം.’’– പന്ത് പ്രതികരിച്ചു.
ലക്നൗ സൂപ്പർ ജയന്റ്സ് ടീമുടമ സഞ്ജീവ് ഗോയങ്കയാണ് പന്തിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത്.
English Summary:
From Rohit Sharma, I learn how to care for a player: Rishabh Pant
TAGS
Rohit Sharma
Rishabh Pant
Indian Cricket Team
Board of Cricket Control in India (BCCI)
Lucknow Super Giants
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

