സ്വന്തം ലേഖിക ടെക്സാസ്: ചന്ദ്രനിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട് സ്പേസ് എക്സ് നിര്‍മ്മിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപണം കഴിഞ്ഞ് നാല് മിനുട്ട് കഴിഞ്ഞപ്പോഴാണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.
ആദ്യ ഘട്ടം രണ്ടാംഘട്ടത്തില്‍ നിന്ന് വേര്‍പ്പെടും മുൻപാണ് പ്രശ്നമുണ്ടായത്. ടെക്സാസിലെ ബോകാ ചികായിലെ വിക്ഷേപണത്തറയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
സ്റ്റാര്‍ഷിപ്പ് ക്യാപ്സൂള്‍ മൂന്ന് മിനിറ്റിന് ശേഷം വിക്ഷേപണ വാഹനത്തില്‍ നിന്ന് വേര്‍പെടുന്നതിന് മുന്‍പാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ലോഞ്ച് പാഡില്‍ നിന്ന് റോക്കറ്റ് പറന്നുയര്‍ന്നു എന്നത് തന്നെ വലിയ വിജയമായാണ് സ്പേസ് എക്സ് കണക്കാക്കുന്നത്.
പരാജയം പ്രതീക്ഷിതമാണെന്നും ഇന്നത്തെ വിക്ഷേപണത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ സ്റ്റാര്‍ഷിപ്പിനെ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സ്പേസ് എക്സ് പ്രതികരിക്കുന്നത്. 2025ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് നാസ സ്പേസ് എക്സ് പദ്ധതി രൂപീകരിച്ചിട്ടുള്ളത്.1972ല്‍ അപ്പോളോ ദൗത്യം അവസാനിച്ചതിന് ശേഷം നാസ ഇത്തരമൊരു ശ്രമം നടത്തുന്നത് ഇത് ആദ്യമാണ്.
50 മീറ്റര്‍ ഉയരമുള്ള സ്പേസ്ക്രാഫ്റ്റ് ബഹിരാകാശ യാത്രികരേയും അവരുടെ സാധന സാമഗ്രഹികളും ബഹിരാകാശത്തേക്ക് കൊണ്ടുപോവാന്‍ ഉദ്ദേശിച്ചാണ് നിര്‍മ്മിതമായിട്ടുള്ളത്. The post വിക്ഷേപിച്ച് മൂന്ന് മിനിറ്റ് മാത്രം…!
റോക്കറ്റ് ഭീമന് സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിച്ചു; പ്രതീക്ഷിച്ച വിജയം കൈവരിച്ചതായി സ്പേസ് എക്സ് appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

