കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചു വയസുകാരിയോടു ലൈംഗിക അതിക്രമം കാണിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. ചാലപ്പുറത്തു ക്ലിനിക്ക് നടത്തുന്ന ശിശുരോഗ വിദഗ്ധന്‍ ഡോ.സി.എം.
അബൂബക്കറെ(78)യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 11, 17 തീയതികളില്‍ ചാലപ്പുറത്തുള്ള ഡോക്ടേഴ്സ് ക്ലിനിക്കില്‍ ചികിത്സയ്ക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോടു ലൈംഗിക അതിക്രമം കാണിച്ചെന്നാണ് പരാതി.
കോഴിക്കോട് കസബ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
അടുത്ത മാസം ഒന്നുവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
മുമ്ബ് ഡോ: അബൂബക്കര്ക്കെതിരേ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നെന്നും അവ ഒത്തുതീര്‍പ്പ് വഴി ഒഴിവാക്കപ്പെട്ടെന്നും നാട്ടുകാര്‍ പോലീസിനു മൊഴിനല്‍കി.
The post ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം: ഡോക്ടര്‍ അറസ്റ്റില്‍ appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

