പൊതുജനാരോഗ്യനിയമം മികച്ചരീതിയിൽ നടപ്പാക്കിയതിനുള്ള പുരസ്കാരം കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി.
പ്രിയ, മുൻ ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് എന്നിവർ മേയർ ബീനാ ഫിലിപ്പിൽനിന്ന് ഏറ്റുവാങ്ങുന്നു
തിരുവമ്പാടി: 2022-23 വർഷത്തിൽ ജില്ലയിൽ മികച്ചരീതിയിൽ പൊതുജനാരോഗ്യനിയമം നടപ്പാക്കിയതിനും ജീവിതശൈലിരോഗ പ്രതിരോധ പരിപാടിയോടനുബന്ധിച്ച
ശൈലി ആപ്പ് സർവേ ജില്ലയിൽ ആദ്യമായി പൂർത്തീകരിച്ചതിനും കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരം. ജില്ലയിൽ പൊതുജനാരോഗ്യനിയമം മികച്ചരീതിയിൽ നടപ്പാക്കിയതിന് തുടർച്ചയായി രണ്ടാംതവണയാണ് കൂടരഞ്ഞിക്ക് ബഹുമതി ലഭിക്കുന്നത്.
മേയർ ഡോ. ബീനാ ഫിലിപ്പിൽനിന്ന് മെഡിക്കൽ ഓഫീസർ ഡോ.
കെ.വി. പ്രിയ, ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന ജോൺസൻ ജോർജ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ദിനേശ്, പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ വി.എസ്.
രവീന്ദ്രൻ, ജോളി, സലിജ, സന്ദീപ്, ജെസ്റ്റി ജി. ജോസ് എന്നിവർ പങ്കെടുത്തു.
The post കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിന് പുരസ്കാരം appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

