
സ്വന്തം ലേഖിക
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കൊലപാതകശ്രമക്കേസിൽ ഒരാള്‍ അറസ്റ്റില്‍.
തീക്കോയി വെള്ളികുളം കടപ്പാക്കൽ വീട്ടിൽ മാത്യു മകൻ ബിജോയ് മാത്യു (44) നെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ ഇന്നലെ വൈകിട്ട് പൂവത്തോട് സ്വദേശിയായ ജോബിയിൽ നിന്നും പാട്ടത്തിന് എടുത്ത സ്ഥലത്തിന്റെ പണമിടപാട് ആവശ്യത്തിനായി ഇയാളുടെ വീട്ടിൽ എത്തുകയും തുടർന്ന് അവിടെ വച്ച് ജോബിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് ജോബിയെയും വീട്ടുകാരെയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് കണ്ട് തടയാൻ എത്തിയ അയൽവാസികളായ സ്ത്രീകളെയും ഇയാൾ കത്തികൊണ്ട് ആക്രമിച്ചു.
തുടർന്ന് ഇയാൾ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി. എൽ, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, റോയി വി.എം, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]