ബോളിവുഡ് നടന് രണ്‍ബീര്‍ കപൂര്‍ തനിക്കേറെ പ്രിയപ്പെട്ട നടനാണെന്ന് തെലുഗു സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്ജുന്.
നടന് നന്ദമൂരി ബാലകൃഷ്ണയുടെ ടോക്ക് ഷോ അണ്‍സ്റ്റോപ്പബിള്‍ വിത് എന്‍.ബി.കെയില്‍ പങ്കെടുക്കവേയാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് രണ്‍ബീര്‍ എന്ന് അല്ലു പറഞ്ഞത്. മാത്രമല്ല, അനിമല്‍ എന്ന ചിത്രത്തിലെ നടന്റെ കഥാപാത്രത്തെ പോലെയാണ് തന്റെ മകനെന്നും അല്ലു അര്ജുന് കൂട്ടിച്ചേര്‍ത്തു.
ബോളിവുഡിലെ മികച്ച നടന്മാരില് ഒരാളാണ് രണ്‍ബീര്‍. വ്യക്തിപരമായി ഏറെ ഇഷ്ടപ്പെടുന്ന അഭിനേതാവാണ് അദ്ദേഹം.
രണ്‍ബീറിനെ വളരെ അധികം ഇഷ്ടമാണ്, അല്ലു പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്റെ മകന് ആര്യന് അല്ലു, അനിമല്‍ എന്ന ചിത്രത്തിലെ രണ്‍ബീറിന്റെ കഥാപാത്രത്തേ പോലെയാണെന്നും നടന് പറഞ്ഞത്.
അവന് (മകന്) എനിക്കു വേണ്ടി എന്തുംചെയ്യും. എന്നാല്‍ അവന്റെ അമ്മയുടെ നേര്‍ക്ക് എന്തെങ്കിലും തെറ്റായത് സംഭവിച്ചാല്‍ അവന് എന്നെ വെറുതെ വിടില്ല, അല്ലു പറഞ്ഞു.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം പുഷ്പ: ദ റൈസ് ആണ് അല്ലുവിൻ്റെ റിലീസിനൊരുങ്ങുന്ന അടുത്തചിത്രം. താരവും ആരാധകരും ഒരേപോലെ പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമയാണിത്.
രശ്മിക മന്ദാനയും ഫഹദ് ഫാസിലും ഉള്‍പ്പെടെയുള്ളവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

