
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ ഒന്ന് മുതൽ വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് അറിയിച്ചു. നവംബർ ഒന്നിന്, കേരളപ്പിറവി ദിനത്തിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് ഐ.എ.എസ് നിർവ്വഹിക്കും.ഇപ്പോൾ നേരിട്ടും ഇ- മെയിൽ, തപാൽ മുഖേനയും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് വാട്ട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. നമ്പർ: 9746515133
പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനിൽ വാട്ട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്. വാട്ട്സ് ആപ്പ് മുഖേന പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാൽപ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് ഞൊടിയിടയിൽ കമ്മീഷനെ സമീപിക്കുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനും അവരുടെ ആകുലതകൾക്കും ആവലാതികൾക്കും വേഗത്തിൽ പരിഹാരം കാണുന്നതിനും കഴിയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]