അഹമ്മദാബാദ്∙ ഇന്ത്യൻ വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ 260 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ് വനിതകൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലൻഡ് 259 റൺസെടുത്തത്. അർധെസഞ്ചറി നേടിയ ക്യാപ്റ്റൻ സോഫി ഡിവൈൻ (79), ഓപ്പണർ സൂസി ബെയ്റ്റ്സ് (58) തുടങ്ങിയവരുടെ പ്രകടനമാണ് കിവീസിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1–0ന് മുന്നിലാണ്.
ന്യൂസീലൻഡ് ക്യാപ്റ്റൻ സോഫി ഡിവൈൻ 86 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 79 റൺസെടുത്തത്. സൂസി ബെയ്റ്റ്സ് 70 പന്തിൽ എട്ടു ഫോറുകൾ സഹിതം 58 റൺസെടുത്തു. ഇവർക്കു പുറമേ ഓപ്പണർ ജോർജിയ പ്ലിമർ (50 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 41), മാഡി ഗ്രീൻ (41 പന്തിൽ അഞ്ച് ഫോറുകളോടെ 42) എന്നിവരുടെ പ്രകടനവും നിർണായകമായി.
കിവീസ് നിരയിൽ നിരാശപ്പെടുത്തിയത് ലൗറൻ ഡോൺ (19 പന്തിൽ മൂന്ന്), ബ്രൂക് ഹാലിഡേ (15 പന്തിൽ എട്ട്), ലീ തഹൂഹു (0), ഈഡൻ കാർസൻ (മൂന്നു പന്തിൽ ഒന്ന്) എന്നിവർ മാത്രം. ഇസബെല്ല ഗേസ് ഒൻപതു പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത് പുറത്തായി. ജെസ് കെർ (ആറു പന്തിൽ 12), ഫ്രാൻ ജൊനാസ് (ഒന്ന്) എന്നിവർ പുറത്താകാതെ നിന്നു.
ഇന്ത്യയ്ക്കായി രാധാ യാദവ് 10 ഓവറിൽ 69 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ 10 ഓവറിൽ 30 റൺസ് വലങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. പ്രിയ മിശ്ര 10 ഓവറിൽ 49 റൺസ് വഴങ്ങിയും സൈമ താക്കൂർ 10 ഓവറിൽ 58 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലൻഡിന് ഓപ്പണർമാർ നൽകിയത് മിന്നുന്ന തുടക്കം. ഓപ്പണിങ് വിക്കറ്റിൽ സൂസി ബെയ്റ്റ്സ് – ജോർജിയ പ്ലിമർ സഖ്യം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്തു. 93 പന്തു ക്രീസിൽനിന്ന ഇവരുടെ സഖ്യം അടിച്ചെടുത്തത് 87 റൺസ്.
English Summary:
India Women vs New Zealand Women, 2nd ODI – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]