.news-body p a {width: auto;float: none;}
തിരുവനന്തപുരം: യൂട്യൂബർ പ്രിയയേയും (40) ഭർത്താവ് സെൽവരാജിനെയും (45) മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സെൽവരാജ് തൂങ്ങിയ നിലയിലും പ്രിയയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്.
പ്രിയ കൂടുതലും കുക്കറി വീഡിയോകളായിരുന്നു അപ്ലോഡ് ചെയ്തിരുന്നത്. അവസാനമിട്ട വീഡിയോയിൽ ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നതിന്റെ സൂചന നൽകിയിരുന്നു പ്രിയ. ‘വിട പറയുകയാണെൻ ജന്മം’ എന്ന പാട്ട് പശ്ചാത്തലമാക്കിയായിരുന്നു വീഡിയോ. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കോർത്തിണക്കിയായിരുന്നു ഇത്.
വ്യാഴാഴ്ച ആറ് മണിക്കൂറോളം നീണ്ട ഒരു ലൈവും ഇട്ടിരുന്നു. വീട്ടുവിശേഷങ്ങളൊക്കെ പറഞ്ഞു. സബ്സ്ക്രൈബേഴ്സിനോട് സംസാരിക്കുകയും ചെയ്തു. കൂട്ടുകാർക്ക് പാട്ടുപാടിക്കൊടുക്കുകയുമൊക്കെ ചെയ്തു.
ഈ വീഡിയോ എല്ലാവരും ലൈക്ക് ചെയ്യണമെന്നും എല്ലാവരും സുഖമായിരിക്കണമെന്നൊക്കെ പ്രിയ വീഡിയോയിൽ പറയുന്നുണ്ട്. പാട്ടുപാടി സന്തോഷത്തോടെ പോയവർ മരിച്ചതിന് പിന്നിലെന്താണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൂലിപ്പണിക്ക് പോയാണ് കുടുംബം കഴിഞ്ഞിരുന്നത്. മറ്റെന്തിലും പ്രശ്നമുള്ളതായി അയൽക്കാർക്കൊന്നും അറിയില്ല. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട്ടിലായിരുന്നു താമസം.
ഇന്നലെ രാവിലെ മുതൽ ഇരുവരെയും ഫോണിൽ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. കൊച്ചിയിൽ ജോലി ചെയ്യുന്ന മകൻ ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോൾ കതക് ചാരിയ നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹങ്ങൾ കണ്ടയുടൻ തന്നെ അയൽവാസികളെ വിവരമറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]