.news-body p a {width: auto;float: none;}
ന്യൂഡൽഹി: വിദേശത്തിരുന്ന് നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് ഭക്ഷണം ഓർഡർ ചെയ്യാനും നിത്യോപയോഗ സാധനങ്ങൾ എത്തിക്കാനും വഴിയൊരുക്കി ഓൺലെെൻ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗി. സ്വിഗ്ഗി പുതിയതായി അവതരിപ്പിച്ച ഇന്റർനാഷണൽ ലോഗിൻ ഫീച്ചർ വഴിയാണ് വിദേശത്തുള്ളവർക്ക് ഇന്ത്യയിൽ താമസിക്കുന്നവർക്കായി ഭക്ഷണവും മറ്റ് സാധനങ്ങളും ഓഡർ ചെയ്യാൻ സാധിക്കുന്നത്. ഉത്സവ സീസണോടനുബന്ധിച്ച് പുതിയ സേവനം ലഭ്യമാക്കുന്നതിലൂടെ മികച്ച പ്രതികരണമാണ് സ്വിഗ്ഗി പ്രതീക്ഷിക്കുന്നത്. 27 രാജ്യങ്ങളിലെ പ്രവാസികൾക്കാണ് ആദ്യഘട്ടത്തിൽ ഈ സൗകര്യം ലഭിക്കുക.
അമേരിക്ക, കാനഡ, ജർമനി, യു കെ, ഓസ്ട്രേലിയ, യുഎഇ എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പ്രവാസികൾക്ക് ഇന്റർനാഷണൽ ഫോൺ നമ്പർ ഉപയോഗിച്ച് തന്നെ സ്വിഗ്ഗിയിൽ ലോഗിൻ ചെയ്യാം. ഭക്ഷണം ഓൺലെെൻ ആയി ഓർഡർ ചെയ്യുക മാത്രമല്ല ക്വിക് കോമേഴ്സ് പ്ലാറ്റ്ഫോം ആയ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് വഴി നിത്യോപയോഗ സാധനങ്ങളും വിദേശത്തിരുന്ന് ഓർഡർ ചെയ്യാം. ഇത് നിങ്ങളുൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുകയും ചെയ്യുന്നു. ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്മെന്റ് നടത്താം.
പ്രവാസികൾക്ക് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ സമ്മാനങ്ങൾ സ്വിഗ്ഗി വഴി ഓർഡർ ചെയ്യാം. ദീർഘ കാലമായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന കമ്പനി വ്യക്തമാക്കി. സ്വിഗ്ഗിയുടെ പുതിയ സൗകര്യം സ്ഥിരമായി പ്രവാസികൾക്ക് ലഭ്യമാകും. വിപുലമായ നെറ്റ്വർക്ക് ഉള്ളതിനാൽ വിശാലമായ സേവനം ലഭ്യമാക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സ്വിഗ്ഗി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]