.news-body p a {width: auto;float: none;}
കോട്ടയം: വടവാതൂർ ഗിരിദീപം ബഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഗിരിദീപം ട്രോഫി അഖിലേന്ത്യാ ഇൻ്റർ സ്കൂൾ ബാസ്ക്കറ്റ് ബാൾ ടൂർണമെൻ്റിൻ്റെ ഉദ്ഘാടന ദിനത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴ ജ്യോതിനികേതൻ സ്കൂളിനെ (59-43) തോൽപിച്ച് കോട്ടയം ഗിരിദീപത്തിന് വിജയതുടക്കം.
മറ്റു ലീഗ് മത്സരങ്ങളിൽ സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോട് ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് എച്ച്എസ്എസ് കൊരട്ടിയെയും (49-35) , കിളിമല സേക്രഡ് ഹാർട്ട് എച്ച്എസ്എസ് ഗിരിദീപം സിബിഎസ്ഇ സ്കൂളിനെയും (23–12) തോൽപിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ സിൽവർ ഹിൽ എച്ച്എസ്എസ് കോഴിക്കോട് ഓക്സ്ഫോർഡ് സ്കൂൾ കരവാളൂർ പുനലൂരിനെയും (43-30), സെൻ്റ് തെരേസസ് എച്ച്എസ്എസ് എറണാകുളം ജ്യോതിനികേതൻ ആലപ്പുഴയെയും (31-26), മൗണ്ട് കാർമൽ എച്ച്എസ്എസ് കോട്ടയം ഗിരിദീപം സിബിഎസ്ഇ സ്കൂളിനെയും (49-36) തോൽപിച്ചു. ടൂർണമെൻ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു