.news-body p a {width: auto;float: none;}
ഒട്ടാവ: 2025 മുതൽ കമ്പനികളിൽ കൂടുതൽ വിദേശികളെ നിയമിക്കുന്നത് കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘കാനഡയിൽ കുറച്ച് താൽക്കാലിക വിദേശ തൊഴിലാളികളെ മാത്രം നിയമിക്കാൻ പോകുന്നു. എന്തുകൊണ്ട് കനേഡിയൻ തൊഴിലാളികളെ കമ്പനികൾ ജോലിക്ക് എടുക്കുന്നില്ലെന്നതിന്റെ കാരണം തെളിയ്ക്കാൻ കർശന നിയമവും കൊണ്ടുവരും’,- ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു
We’re going to have fewer temporary foreign workers in Canada.
We’re bringing in stricter rules for companies to prove why they can’t hire Canadian workers first.
— Justin Trudeau (@JustinTrudeau) October 23, 2024
അടുത്തിടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ കാനഡ കടുപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് വിദേശിയരെ ഓടിക്കാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം. 2025ൽ കനേഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 300,000 കുറയുമെന്നാണ് പറയപ്പെടുന്നത്. മുൻപ് കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്ന കാനഡ സമീപ വർഷങ്ങളിലാണ് ആ നിലപാട് മാറ്റുകയായായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ കഴിഞ്ഞ വർഷം കനേഡിയൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഒരു മാസത്തേക്ക് നിറുത്തിവച്ചിരുന്നു.
ഈ വർഷമാദ്യം, കാനഡ അന്താരാഷ്ട്ര വിദ്യാർത്ഥി വിസകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറച്ചു. കാനഡയിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ 41 ശതമാനത്തിലധികം ഇന്ത്യയിൽ നിന്നാണ്. നിലവിൽ 4-6 മാസമെടുത്താണ് കനേഡിയൻ സന്ദർശക വിസ ലഭിക്കുക. ഇനി ഇതിലുമേറെ കാത്തിരിക്കേണ്ടി വന്നേക്കാം.