
.news-body p a {width: auto;float: none;}
ഇസ്ലാമാബാദ് : പഞ്ചാബ് പ്രവിശ്യയിലെ ചരിത്ര പ്രസിദ്ധമായ ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി പാകിസ്ഥാനി രൂപ അനുവദിച്ച് പാക് സർക്കാർ. വർഷങ്ങളായി തകർന്നു കിടന്ന ക്ഷേത്രത്തിന്റെ പുനർനിർമാണം ഇതോടെ തുടങ്ങി. രവി നദിയുടെ പടിഞ്ഞാറൻ തീരത്ത് നരോവാളിലെ സഫർവാൾ പട്ടണത്തിലുള്ള ക്ഷേത്രത്തിൽ 1960 മുതൽ ആരാധന നിലച്ചിരിക്കുകയാണ്. 1500 ഹിന്ദു വിശ്വാസികളുള്ള നരോവാൾ ജില്ലയിൽ ക്ഷേത്രങ്ങളില്ല. അതിനാൽ മതപരമായ ചടങ്ങുകൾ വീട്ടിൽ തന്നെ നടത്തുകയോ സിയാൽകോട്ട്, ലാഹോർ തുടങ്ങിയ ഇടങ്ങളിലെ ആരാധനാലയങ്ങളിലേക്ക് പോവുകയോ ആണ് ചെയ്യുക.
ഒരിക്കൽ 45 ക്ഷേത്രങ്ങൾ നരോവാളിൽ ഉണ്ടായിരുന്നെങ്കിലും അധികാരികളുടെ അനാസ്ഥ മൂലം എല്ലാം നശിച്ചു. ബാവോലി സാഹിബ് ക്ഷേത്രം പുനർനിർമ്മിക്കണമെന്നത് ഹിന്ദു സമൂഹത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]