
കൊല്ലം ; സംസ്ഥാന റവന്യു ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊല്ലത്ത്. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാല്‍ ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണം മുതല്‍ പരിപാടി നടക്കുന്ന കൊല്ലം നഗരം വരെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഗതാഗത നിയന്ത്രണം ഉള്‍പ്പെടെയുള്ള കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. സമരക്കാര്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ചാടി അപകടം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതിനാല്‍ സുരക്ഷ കടുപ്പിക്കുകയാണ്.സംസ്ഥാന റവന്യൂദിനാഘോഷവും അവാര്‍ഡ് വിതരണവും വൈകിട്ട് നാലിന് സി. കേശവന് സ്മാരക ടൗണ്‍ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന് അധ്യക്ഷനാകും. മന്ത്രിമാരായ കെ.രാജൻ, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. 5ന് ക്യുഎസി ഗ്രൗണ്ടിൽ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
The post മുഖ്യമന്ത്രി ഇന്നു കൊല്ലത്ത്; കനത്ത സുരക്ഷ appeared first on Navakerala News.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]