ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയി ഭീഷണി വീണ്ടും സജീവമായതിന് പിന്നാലെ കൃഷ്ണമൃഗത്തെ കൊന്നതുമായി ബന്ധപ്പെട്ട് സല്മാന് ഖാന്റെ കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കുകയാണ്. സല്മാന് വധഭീഷണി നേരിടുന്ന ഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവും നിര്‍മാതാവും സംവിധായകനുമായിരുന്ന സലീം ഖാന്.
മൃഗങ്ങളെ വളരെയധികം സ്നേഹിക്കുന്ന സല്മാന് ഖാന് ഒരു പാറ്റയെ പോലും കൊല്ലാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൃഷ്ണമൃഗ വേട്ടയുമായി ബന്ധപ്പെട്ട സംഭവം ഉണ്ടായ ഘട്ടത്തില്‍ താന്‍ സല്‍മാനുമായി സംസാരിച്ചതും അദ്ദേഹം വെളിപ്പെടുത്തി.
‘സല്മാന് ഖാന് മൃഗങ്ങളെ സ്നേഹിക്കുന്നു. അവന് സ്നേഹിക്കുകയും നന്നായി സംരക്ഷിക്കുകയും ചെയ്ത ഒരു നായ ഉണ്ടായിരുന്നു. അസുഖം ബാധിച്ച് മരിച്ചപ്പോള്‍ സല്മാന് കരഞ്ഞു. ഞാന്‍ അവനോട് ചോദിച്ചു (കൃഷ്ണമൃഗ സംഭവത്തെക്കുറിച്ച്) ആരാണ് അത് ചെയ്തത്? അവന് പറഞ്ഞു, ‘ഞാന്‍ അവിടെ പോലും ഇല്ലായിരുന്നു’, അവന് എന്നോട് കള്ളം പറയില്ല. മൃഗങ്ങളെ കൊല്ലുന്നത് അയാള്‍ക്ക് ഇഷ്ടമല്ല. അവന് മൃഗങ്ങളെ സ്നേഹിക്കുന്നു’സലീം ഖാന് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എന്തിനാണ് ബിഷ്ണോയ് സമുദായത്തോട് സല്മാന് ഖാന് മാപ്പ് പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ സലീം ഖാന് ഇങ്ങനെ മറുപടി നല്കി:’ഞാന്‍ അത് ചെയ്തുവെന്ന് പറയാന്‍ അവനെ നിര്‍ബന്ധിതനാക്കിയതാണ്. അവനും കൊന്നിട്ടില്ല, ഞാനും ഒരു മൃഗത്തെയും കൊന്നിട്ടില്ല, ഒരു പാറ്റയെ പോലും ഞങ്ങള്‍ക്ക് കൊല്ലാനാകില്ല’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]