
ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. പദ്ധതിയുടെ ചെലവ്, നിർമാണം, പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിലെ അദാനി എനർജി സൊല്യൂഷൻസിന് നൽകിയതെന്ന് കെനിയൻ ഊർജ സെക്രട്ടറി ഒപിയോ വാൻഡയി പറഞ്ഞു.
30 വർഷമാണ് കരാർ കാലാവധി. സമീപകാലത്ത് കെനിയ നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാൻ അദാനി ഒരുക്കുന്ന അടിസ്ഥാന സൗകര്യത്തിലൂടെ കഴിയുമെന്നാണ് കെനിയൻ സർക്കാരിന്റെ പ്രതീക്ഷ. കെനിയയിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും വാൻഡയി പറഞ്ഞു.
നേരത്തേ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. വിശദാംശങ്ങൾ ഇവിടെ ക്ളിക്ക് ചെയ്തു വായിക്കാം.
റോക്കറ്റിലേറി സ്വർണവില; കേരളത്തിൽ ഇന്ന് റെക്കോർഡിട്ടു, ‘മാജിക്സംഖ്യ’യിലേക്ക് ഇനി ഇത്തിരിദൂരം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]