
.news-body p a {width: auto;float: none;}
കൊച്ചി: നടൻ ബാലയുമായുള്ള പ്രശ്നങ്ങളെതുടർന്നുള്ള വിവാദങ്ങൾക്ക് പിന്നാലെ ഗായിക അമൃത സുരേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരി അഭിമരാമി സുരേഷാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. അഭിപത്രിയിലെ സ്ട്രച്ചറിൽ അമൃതയെ ആശുപത്രിയിലെ കാർഡിയാക്ക് ഐസിയുവിലേക്ക് പ്രവേശിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അഭിരാമി പങ്കുവച്ചിട്ടില്ല. എന്റെ ചേച്ചിയെ ഉപദ്രവിക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കൂ എന്ന കുറിപ്പും അഭിരാമി പങ്കുവച്ചിട്ടുണ്ട്.
‘ഇത്രയും മതി, എന്റെ ചേച്ചിയെ ഏതെങ്കിലും രീതിയിൽ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ, ഞാൻ നിങ്ങളെ വെറുക്കുന്നു, ഞാൻ നിങ്ങളെ വെറുക്കുന്നു. അവൾ ജീവിച്ചോട്ടെ, നിങ്ങൾക്ക് ഇപ്പോൾ സന്തോഷമായല്ലോ’- എന്നാണ് അഭിരാമി സുരേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]