കോഴിക്കോട്: എരഞ്ഞിപ്പാലം മിനി ബൈപ്പാസില്‍ ബൈക്ക് അപകടത്തില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. എസ് എം സ്ട്രീറ്റ് മെട്രോ സ്റ്റോര്‍ ഉടമ പി അബ്ദുല്‍ സലീമിന്റെ മകന് മലാപ്പറമ്പ് പാറമ്മല്‍ റോഡ് ‘സനാബില്‍’ കുറുവച്ചാലില്‍ റസല്‍ അബ്ദുള്ള(19) ആണ് മരിച്ചത്. ബെംഗളൂരുവിലെ ക്രിസ്റ്റു ജയന്തി കോളജില്‍ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. റസല്‍ അബ്ദുല്ലക്കൊപ്പം യാത്ര ചെയ്തിരുന്ന സുഹൃത്ത് ഹരിനാരായണന് ചികിത്സയിലാണ്. റസലിന്റെ മാതാവ്: കുറുവച്ചാലില്‍ പ്രസീന(സെര്‍വി). സഹോദരി: നൈല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
മറ്റൊരു അപകടത്തിൽ കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി കാർ ഇടിച്ച് മരിച്ചു. സംഭവത്തിൽ കാർ ഓടിച്ചിരുന്ന യുവാവ് പിടിയിലായി. കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിലായത്. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]