
തൊടുപുഴ: മണക്കാട് ചിറ്റൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ വീട്ടമ്മ മരിച്ചു.
പുല്ലറയ്ക്കല് ആന്റണിയുടെ ഭാര്യ ജെസിയാണ് മരിച്ചത്. 55 വയസായിരുന്നു.
ആന്റണിയും, മകള്‍ സില്‍നയും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്തെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.
മൂവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യ ചെയ്യാനുള്ള കാരണമെന്നാണ് പൊലീസ് നൽകുന്ന വിവരം.
പ്രദേശവാസികളും ഇക്കാര്യം ശരിവെക്കുന്നു. ആന്റണിയ്ക്ക് തൊടുപുഴ നഗരത്തിൽ കടയുണ്ട്.
ഈ കടയിലെ ജീവനക്കാരും സാമ്പത്തിക ബാധ്യത ശരിവെച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്റണിയും കുടുംബവും ജപ്തി ഭീഷണി നേരിട്ടിരുന്നോ, ബ്ലേഡ് മാഫിയ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
എന്നാൽ ബാങ്കുകൾ ജപ്തി നോട്ടീസ് അയച്ചില്ലെന്നാണ് വിവരം. The post തൊടുപുഴയിൽ കുടുംബത്തിലെ മൂന്ന് പേർ കൂട്ട
ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]