
ഹെെദരാബാദ്: തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്ററിനെതിരെ സഹപ്രവർത്തകയുടെ ലെെംഗിക ആരോപണം. ഡാൻസ് കോറിയോഗ്രാഫറായ 21 കാരി ജാനി മാസ്റ്ററിനെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവതിയുടെ പരാതിയിൽ റായ്ദുർഗ് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ നസ്രിങ്കിയിലുള്ള വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിലുണ്ട്. തുടരന്വേഷണത്തിനായി റായ്ദുർഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കെെമാറിയിട്ടുണ്ട്.
നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]