
484309 എന്ന നമ്പര്‍ എഴുതിയിട്ട ബെഞ്ചിന് സമീപത്തേക്ക് പരീക്ഷപ്പേടിയുള്ള ഏഴാംക്ലാസുകാരനെപ്പോലെ നടന് ഇന്ദ്രന്‍സ് നടന്നടത്തു. നിഷ്കളങ്കമായ നിറചിരികളോടെ തുരുതുരാ മിന്നുന്ന ക്യാമറ ഫ്ലാഷിന്റെ വെളളിവെളിച്ചത്തിനിടയിലൂടെ പരിഭ്രമം മറച്ചെത്തിയ മലയാളത്തിന്റെ ഇഷ്ടനടന് എഴാംതരം തുല്യതാ പരീക്ഷയെഴുതി. ജീവിതത്തിന്റെ ഫല്ലാഷ് ബാക്കുകളില്‍ കുടുംബത്തിന്റെ കഷ്ടപ്പാടാണ് നാലാം ക്ലാസില്‍ പഠനം നിര്‍ത്താന്‍ ഇന്ദ്രന്‍സിനെ നിര്‍ബന്ധിതനാക്കിയത്. ഇന്ന് ഏഴാംതരം തുല്യത പരീക്ഷ എഴുതി. നാളെയും പരീക്ഷയുണ്ട്. ഇത് വിജയിച്ചാല്‍ അടുത്തത് പത്താംതരം തുല്യതാ പരീക്ഷയെഴുതാനുള്ള യോഗ്യതയായി.
അട്ടക്കുളങ്ങര സ്കൂളിലാണ് ഇന്ദ്രന്‍സ് പരീക്ഷയെഴുതാനെത്തിയത്. നടനെത്തുമെന്ന് അറിഞ്ഞതോടെ കാലേക്കൂട്ടി മാധ്യമപ്രവര്‍ത്തകരെത്തി കാത്തുനിന്നിരുന്നു. ക്യാമറ ഫ്ളാഷുകള്‍ മിന്നിത്തെളിഞ്ഞപ്പോളാണ് തങ്ങള്‍ക്കൊപ്പം പരീക്ഷയെഴുതാന്‍ ഒരു വിഐപികൂടിയുണ്ടെന്ന് കൂടെ പരീക്ഷയെഴുതാനെത്തിയവരും തിരച്ചറിഞ്ഞത്. ക്യാമറകള്‍ കണ്ട് പരിഭ്രമിച്ചവരുടെ മുഖത്തൊക്കെ വിഐപിയെ കണ്ടപ്പോള്‍ കൗതുകം. ചോദ്യക്കടലാസ് കൈയില്‍ കിട്ടിയതോടെ പുറത്തുനിന്ന മാധ്യമപ്രവര്ത്തകരിലാരോ വിളിച്ചു ചോദിച്ചു ”വല്ലതും മനസിലാകുന്നുണ്ടോ”? സിനിമയില്‍ കണ്ടുചിരിഞ്ഞ ചമ്മല്‍നിറഞ്ഞ ചിരി കണ്ട് ക്ലാസ്മുറിയാകെ കുലുങ്ങിച്ചിരിച്ചു.
പിന്നീട് ചോദ്യക്കടലാസ് ഗൗരവത്തോടെ കാണുന്ന പരീക്ഷാര്‍ഥിയായി ഇന്ദ്രന്‍സ് വേഷപ്പകര്‍ച്ച നടത്തി. രണ്ടുദിവസമാണ് പരീക്ഷ. രാവിലെ ഒന്‍പതരയോടെ ആരംഭിച്ച് വൈകിട്ട് നാലര വരെയാണ് പരീക്ഷകളുടെ സമയം. ഇന്ന് മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. നാളെ സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പരീക്ഷയും നടക്കും. രണ്ടാഴ്ച കഴിഞ്ഞാല്‍ പരീക്ഷയുടെ ഫലം പുറത്തുവിടും.
പരീക്ഷ എഴുതാനെത്തിയപ്പോള്‍ തന്നെ ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റി ചോദ്യങ്ങളുമായി മാധ്യമങ്ങള്‍ വളഞ്ഞിരുന്നു. അതില്‍നിന്നൊക്കെ സ്വതസിദ്ധമായ ചിരിയോടെ മറുപടി നല്‍കിയതിന് ശേഷമാണ് അനുസരണയുള്ള പരീക്ഷാര്‍ഥിയായി ഇന്ദ്രന് ക്ളാസ്മുറിയിലേക്ക് കയറിയത്. കുട്ടിക്കാലത്ത് തന്നെ പഠനം ഉപേക്ഷിക്കേണ്ടി വന്നപ്പോളും പിന്നീട് സിനിമയിലെത്തി മികച്ച അഭിനേതാവായി മാറിയപ്പോഴും മാറാതെ മനസില്‍ കിടന്ന മോഹമാണ് ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]