
തിരുവനന്തപുരം-സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ഡെമോണ്സ്ട്രേഷന് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിച്ചു. കാര്‍ ആക്സിഡന്റ് ആകുമ്പോള്‍ എങ്ങനെയാണ് മരണം സംഭവിക്കുന്നതെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിശദീകരിക്കുന്ന വീഡിയോ ആണ് ധാരാളം പേരെ ആകര്‍ഷിച്ചതും അവര്‍ കമന്റുകളോടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചതും.
പരമാവധി എല്ലാവരിലേക്കും ഷെയര്‍ ചെയ്യണേ എന്ന അഭ്യര്ഥനയോടെ റോബ് മൈ ഷോ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചത്.
വിഷയം ഗൗരവമേറിയതാണെങ്കിലും ഒരു യുവാവിനെ മുന്നില്‍ നിര്‍ത്തി ഇന്‍സ്പെക്ടര്‍ സരസമായി അവതരിപ്പിച്ചതും ആളുകള്‍ക്ക് നന്നേ ബോധിച്ചു. എല്ലാവരും അദ്ദേഹത്തിനൊരു സല്യൂട്ട് നല്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]