കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി. സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.
ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷക്കാലമായി നേരിട്ട
കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളെ രാഹുൽ മാങ്കൂട്ടത്തിൽ തന്റെ കുറിപ്പിൽ അനുസ്മരിച്ചു. “കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മൾ പ്രതിപക്ഷത്തിന്റെ കഠിനമായ രാഷ്ട്രീയ പോരാട്ടങ്ങളിലൂടെ കടന്നുപോയവരാണ്.
ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്ത പതിനായിരക്കണക്കിന് സഹപ്രവർത്തകർ, ക്രൂരമായ മർദനങ്ങൾ ഏറ്റുവാങ്ങി രക്തം ചൊരിഞ്ഞ സാധാരണക്കാർ, ഭീകരവാദികളെ പോലെ വീടുകളിൽ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കപ്പെട്ട നിരപരാധികൾ, ഒരു സ്ഥാനവും പ്രതിഫലവും പ്രതീക്ഷിക്കാതെ വീടുവീടാന്തരം കയറി ജനാധിപത്യത്തിനായി വോട്ട് അഭ്യർഥിച്ച പ്രവർത്തകർ, അവരുടെ സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ തിരഞ്ഞെടുപ്പിലെ ഉജ്വാല വിജയം.
അവരുടെ പ്രതീക്ഷയും പരിശ്രമവും ഇന്ന് ജനങ്ങളുടെ സർക്കാരായി രൂപം കൊണ്ടിരിക്കുന്നു. ആ സർക്കാരിനെ നയിക്കാനുള്ള ദൗത്യം ഹൈക്കമാൻഡ് വി.ഡി.
സതീശനെ ഏൽപിച്ചിരിക്കുന്നു. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ട്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

