തീക്കോയി ടെക്നിക്കൽ ഹൈസ്കൂൾ ഹൈടെക്കാകും; പുതിയ കെട്ടിടം ഒരുങ്ങുന്നു, നിർമ്മാണം അന്തിമ ഘട്ടത്തിൽ കോട്ടയം: തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട
നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രിക്കൽ റൂം, ഓഫീസ് മുറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുറി, അധ്യാപകർക്കുളള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം: തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട
നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ ആരംഭിച്ച സ്കൂൾ തീക്കോയി ഗ്രാമപഞ്ചായത്തിന് സമീപമുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വർഷങ്ങളായി 100 ശതമാനം വിജയം കൈവരിക്കുന്ന സ്കൂൾ അക്കാദമിക മേഖലയിലും മുന്നിട്ടുനിൽക്കുന്നു. മൂന്നു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിൽ ആറു ക്ലാസ് മുറികൾ, നാലു വർക്ക് ഷോപ്പ് മുറികൾ, സ്മാർട്ട് ക്ലാസ് റൂം, ഇലക്ട്രിക്കൽ റൂം, ഓഫീസ് മുറി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുറി, അധ്യാപകർക്കുളള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്.
അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]