
ന്യൂഡൽഹി: കെ വി തോമസിനെതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്ന് ഹൈക്കമാന്റ്. കെ വി തോമസിനെ വിലക്കിയത് കെപിസിസിയാണ്. കെപിസിസി തീരുമാനം എന്തായാലും ഹൈക്കമാന്റ് അംഗീകരിക്കും. കെ വി തോമസിന് സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിലേക്ക് ക്ഷണം ലഭിച്ചതുമുതൽ കെപിസിസിയുടെ നിലപാടിനൊപ്പം നിൽക്കുന്ന സമീപനമാണ് ഹൈക്കമാന്റ് സ്വീകരിച്ചത്.
വിലക്കിയ തീരുമാനത്തിനെതിരെ കെ വി തോമസ് എഐസിസിയെ സമീപിച്ചുവെങ്കിലും കെപിസിസിയുടെ നിർദേശം അനുസരിക്കൂവെന്നായിരുന്നു ഹൈക്കമാന്റ് വ്യക്തമാക്കിയത്. അതുകൊണ്ട് വിഷയത്തിൽ എന്ത് നടപടിക്കും കെപിസിസിക്ക് പൂർണ സ്വാതന്ത്ര്യം നൽകുകയാണ് എഐസിസി ചെയ്തിരിക്കുന്നത്. കെപിസിസി എടുക്കുന്ന അച്ചടക്ക നടപടി ശുപാർശയായി ഹൈക്കമാന്റിലെത്തുമ്പോൾ അതേപടി അംഗീകരിക്കാനാണ് എഐസിസിയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]