കുറ്റകൃത്യങ്ങളുടെ ചരിത്രത്തില്‍ കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന തരത്തിലുള്ള മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രസ്തുത വെളിപ്പെടുത്തലിന് പിന്നാലെ നിരവധി ഇന്‍സ്റ്റഗ്രാം പേജുകളാണ് കഴിഞ്ഞ ദിവസം സുകുമാരക്കുറുപ്പിന്റെ പേരില്‍ മാത്രം ആരംഭിച്ചിട്ടുള്ളത്.
സുകുമാരക്കുറുപ്പിന്റെ പഴയകാല ചിത്രങ്ങളും രൂപവും ഉപയോഗിച്ചുകൊണ്ടുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) നിര്‍മിത ട്രോള്‍ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ‘സുകുമാരക്കുറുപ്പ് അപ്ഡേറ്റ്സ്’ എന്ന പേരില്‍ പുതിയ വാട്ട്സ്ആപ്പ് കൂട്ടായ്മകളും രൂപീകരിച്ചു കഴിഞ്ഞു.
സുകുമാര കുറുപ്പിന്റെ പുതിയ ചിത്രം സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ സജീവമായി തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

