മലപ്പുറം: മലപ്പുറത്ത് കാറിനെ മറികടക്കാന്‍ ശ്രമിക്കവേ ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവാവ് ബസിടയില്‍പ്പെട്ട് മരിച്ചു. വേങ്ങര സ്വദേശി സലീം സഹദ് (24) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തന്‍പീടികയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പരപ്പനങ്ങാടിയില്‍ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയില്‍ പ്പെട്ടാണ് അപകടം.
മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ച് ബസിനിടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ സംസ്കരിക്കും.
ഉമ്മ: പരേതയായ മൈമൂന. സഹോദരങ്ങള്‍: സലീമ, സല്‍മിയ്യ, സഫ്വാന, സഹല, സാലിമ.
The post ഓവര്‍ട്ടേക്ക് ചെയ്യുന്നതിനിടെ ബൈക്കില്‍ നിന്നും തെറിച്ചു വീണു, ബസിനടിയില്‍പെട്ട് യുവാവ് മരിച്ചു appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

