
രാജസ്ഥാന്: ഇന്ത്യയില്‍ പതിനായിരക്കണക്കിന് ദൈവങ്ങളുണ്ട്. എന്നാല്‍ ലൈംഗീക ദേവന് ഇലോജിയെക്കുറിച്ച് കേട്ടിടുണ്ടോ. എന്നാല്‍ അങ്ങനെ ഒരു ദേവന് ഇന്ത്യയിലുണ്ട്. അതാണ് ഇലോജി. രാജസ്ഥാന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള മാര്‍വാര്‍ മേഖയില്‍ മിക്ക സ്ഥലങ്ങളിലും ഇലോജി ദേവന്റെ പ്രതിമകള്‍ കാണാം. ചിരിക്കുന്ന മുഖമുള്ള മീശക്കാരനായിട്ടാണ് ഇലോജി ദേവന്റെ പ്രതിമകളുള്ളത്. ഹോളി ഉത്സവത്തിന് ഇലോജിയുടെ ലൈംഗികശേഷിയെ സ്തുതിച്ചുകൊണ്ട് ‘ഫാഗുകള്’ എന്ന് വിളിക്കപ്പെടുന്ന ഗാനങ്ങള്‍ ഡ്രം പോലുള്ള ഉപകരണത്തിന്റെ താളത്തിനൊപ്പം ഭക്തര്‍ കൊട്ടി ഘോഷയാത്ര നടത്താറുണ്ട്.
ഇവിടുത്തെ നാട്ട് ദൈവമാണ് ഇലോജി. ഉത്സവസമയത്ത് സ്ത്രീകള്‍ ധാരാളമായി എലോജിയുടെ ക്ഷേത്രങ്ങളില്‍ വരികയും ഒരു ആണ്‍കുഞ്ഞിന് വേണ്ടി വഴിപാടുകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. പുരുഷന്മാര് ലൈംഗികപ്രാപ്തിക്കായി ഇലോജിയെ ആരാധിക്കുന്നു. നവദമ്പതികല് ഇലോജിയെ ആരാധിച്ചാല്‍ അവരുടെ ലൈംഗീക ജീവിതം സുഖകരവും സംതൃപ്തി ഉള്ളതുമാകുമെന്നുമാണ് വിശ്വസിക്കുന്നത്. വിവാഹമോചനത്തെ തടയാനും ഇലോജിക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. ആയിരം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ഇലോജിയുടെ ദൈവീയ അനുഗ്രഹമെന്നാണ് ഭക്തര്‍ പറയുന്നത്.
‘ഞങ്ങളെ അനുഗ്രഹിച്ച് ഞങ്ങള്‍ക്ക് അങ്ങയെ പോലെയുള്ള ഒരു ആണ്‍കുഞ്ഞിനെ തരണേ’ എന്നാണ് സ്ത്രീകള്‍ ഇലോജിയോട് പ്രാര്‍ത്ഥിക്കുന്നത്. പുരുഷന്മാരാകട്ടെ, ഭാര്യമാര്‍ക്ക് നല്ല കുഞ്ഞിനെ നല്കാന് പാകത്തിന് ലൈംഗികശേഷി നല്‍കണേ എന്നും പ്രാര്ഥിക്കാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]