
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. ചങ്ങനശ്ശേരി കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, ഉഴവൂര്‍ എന്നി ടെസ്റ്റിങ് ഗ്രൗണ്ടിലാണ് മിന്നല്‍ പരിശോധന നടത്തിയത്.
ജില്ലയിലെ വിവിധ ഡ്രൈവിങ് സ്കൂളുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ നിരവധി പോരായ്മകള്‍ കണ്ടെത്തി. ജില്ലയിലെ പലയിടത്തും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
കോട്ടയത്ത് കൊല്ലാട്, ചിങ്ങവനം, ഒളശ്ശ, മണര്‍കാട്, അയ്മനം എന്നിവിടങ്ങളിലെ ഡ്രൈവിങ് സ്കൂളില്‍ ലക്ചര്‍ ക്ലാസ് റൂമുകള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല.
ഡ്രൈവിങ് സ്കൂളുകളിലും വിജിലന്‍സ് പരിശോധന നടത്തി. ടൂ വീലറും ഫോര്‍ വീലറും ഉണ്ടെങ്കില്‍ 750 രൂപയും ഒരെണ്ണം മാത്രമാണെങ്കില്‍ 500 രൂപയുമാണ് വെഹിക്കള്‍ ഇന്‍സ്പെക്ടര്‍ക്ക് കൈക്കൂലിയായി കൊടുക്കേണ്ടത്. അപേക്ഷകരില്‍ നിന്നും വാങ്ങുന്ന പണം രണ്ട് ഇടനിലക്കാരില്‍ എത്തിയ ശേഷമാണ് ഉദ്യോഗസ്ഥരുടെ കൈവശംഎത്തുന്നത്.
The post കോട്ടയം ജില്ലയിലെ വിവിധ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട് ; എട്ടും എച്ചിനുമൊപ്പം കൈമടക്കും ; 750, അല്ലെങ്കില്‍ 500 രൂപ കൊടുത്താൽ ലഭിക്കുന്നത് ടൂവീലര്‍, ഫോര്‍വീലര്‍ ലൈസന്‍സ് ; ഡ്രൈവിങ് സ്കൂളുകളിലും നിരവധി പോരായ്മകള്‍ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]