
കോട്ടയം: കോട്ടയം തോട്ടയ്ക്കാടിന് സമീപം പാറയ്ക്കാമലയിലുള്ള പാറമടക്കുളത്തിൽ വീണ് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദ്ദേഹം കണ്ടെത്തി.
വാകത്താനം പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തിരച്ചിനൊടുവിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
അജേഷിനെ ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്നു.
ഇത് സംബന്ധിച്ച് ബന്ധുക്കൾ വാകത്താനം പൊലീസിൽ പരാതി നല്കിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് പാറമടക്കുളത്തിൽ ഓട്ടോ വീണതായി അറിവ് കിട്ടിയത്.
റോഡരിക് ചേർന്ന് തുറന്ന് കിടക്കുന്ന പാറമടയാണ്. ഓട്ടം പോയവഴി അബദ്ധത്തിൽ കുളത്തിൽ വീണതാകാൻ സാധ്യതയുണ്ട്
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]