സ്വന്തം ലേഖകൻ
കോട്ടയം: വിവിധവിഷയങ്ങൾ ഉന്നയിച്ച് ബജെപി പ്രവർത്തകർ നഗരസഭയിലേക്ക് മാർച്ച് നടത്തി. കുത്തഴിഞ്ഞ ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്ന് പ്രവർത്തകർ ആരോപിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവർത്തകർ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിൻരെ നേതൃത്വത്തിൽ, കെ.ശങ്കരൻ, വിനു ആർ മോഹൻ, അനിൽകുമാർ, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം തുടങ്ങി നഗരസഭ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തു.
പദ്ധതി നടപ്പാക്കാനും, വിഹിതം ചിലവഴിക്കാത്തതും, പദ്ധതി ഇതുവരെ പാസാകാത്തതും, കൗൺസിൽ യോഗങ്ങളിൽ ശരിയായ രീതിയിൽ അംഗങ്ങൾ പങ്കെടുക്കാത്തതും, അതുമൂലം കൗൺസിൽ യോഗങ്ങൾ മുടങ്ങുന്നതും, ചർച്ചകൾ നടക്കാത്തതുമാണെന്ന് നഗരസഭാ അധ്യക്ഷൻ ബിൻസി സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പറഞ്ഞു.
കൗൺസിലർമാർ ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ ഭരണം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാനും അതുവഴിയേ നാടിന്റെ വികസനപ്രവർത്തനങ്ങൾ നടക്കാൻ കഴിയൂ എന്നും ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
The post കോട്ടയം നഗരസഭയിലെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നഗരസഭയിലേയ്ക്കു മാർച്ച്; ചെയർപേഴ്സണെ ഉപരോധിച്ചു; വീഡിയോ കാണാം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]