
സ്വന്തം ലേഖകൻ
പത്തനംതിട്ട: ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ച സംഭവത്തിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
പൊതുമരാമത്ത് വകുപ്പ് അസി.എൻജിനീയർ അഞ്ജു സലീം, അസി.എക്സിക്യുട്ടീവ് എൻജീനിയർ ബിനു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പത്തനംതിട്ട കാമ്പഴ- മല്ലശ്ശേരി- കോന്നി – ലാക്കൂർ റോഡിൽ ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് നാല് ലക്ഷത്തി എൻപതിനായിരം രൂപ പാസാക്കി നൽകിയിരുന്നു.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിലൊരു നിർമാണ പ്രവർത്തനം നടന്നിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് നടപടി.
The post ചെയ്യാത്ത ജോലിക്ക് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ചു; പത്തനംതിട്ടയിൽ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]