
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നേരെ രോഗിയുടെ ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ബാലരാമപുരം സ്വദേശി സുധീറിനെ കസ്റ്റഡിയിൽ എടുത്തു. ന്യൂറോ സർജറി വിഭാഗത്തിലെ രോഗിയാണ് സുധീർ.
അതേസമയം, ആശുപത്രി സംരക്ഷണ നിയമഭേദഗതി ഓർഡിനൻസ് വിജ്ഞാപനം ഇറങ്ങി. ഇതോടെ ആശുപത്രിയിൽ ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവർത്തനങ്ങൾ ചെയ്യുകയോ, ചെയ്യാൻ ശ്രമിക്കാൻ പ്രേരിപ്പിക്കുകയോ അല്ലെങ്കിൽ അതിന് പ്രചോദനം നൽകുകയോ ചെയ്താൽ ആറ് മാസത്തിൽ കുറയാതെ അഞ്ച് വർഷം വരെ തടവുശിക്ഷയും അൻപതിനായിരത്തിൽ കുറയാതെ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.
ആരോഗ്യപ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിച്ചാൽ ഒരുവർഷത്തിൽ കുറയാതെ ഏഴുവർഷം വരെ തടവുശിക്ഷയാണ് ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്. ഒരു ലക്ഷത്തിൽ കുറയാതെ അഞ്ച് ലക്ഷം രൂപയാണ് പിഴ. ഈ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകൾ ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പൊലീസ് ഓഫീസറായിരിക്കും അന്വേഷണം നടത്തുക. എഫ്ഐആർ രജിസ്റ്റർ ചെയ്ത് 60 ദിവസത്തികനകം അന്വേഷണം പൂർത്തിയാക്കണം.
നിലവിലുള്ള നിയമത്തിൽ ആരോഗ്യ രക്ഷാ സേവന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നേഴ്സുമാർ, മെഡിക്കൽ വിദ്യാർത്ഥികൾ, നേഴ്സിംഗ് വിദ്യാർത്ഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. പുതുക്കിയ ഓർഡിനൻസിൽ പാരാമെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടും.
ആരോഗ്യ രക്ഷാ സ്ഥാപനങ്ങളിൽ നിയമിക്കപ്പെട്ടിട്ടുള്ളതും ജോലി ചെയ്തുവരുന്നതുമായ പാരാമെഡിക്കൽ ജീവനക്കാർ, സെക്യൂരിറ്റി ഗാർഡുകൾ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരും കാലാകാലങ്ങളിൽ സർക്കാർ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരും ഇതിന്റെ ഭാഗമാകും.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]