
കൊച്ചി: മോന്സണ് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ. സുധാകരനെതിരായെടുത്ത കേസ് കെട്ടിച്ചമച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുധാകരനെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തില്ലെന്നും പാര്‍ട്ടി അതേപ്പറ്റി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും സതീശന് പറഞ്ഞു.
സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിനില്‍ക്കില്ല. അദ്ദേഹം മാറാന്‍ തയ്യാറായാലും പാര്‍ട്ടി അതിന് അനുവദിക്കില്ല. അതുസംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടുമില്ല. സുധാകരന് ഒറ്റക്കല്ല, പാര്‍ട്ടി ഒറ്റക്കെട്ടായിത്തന്നെ പിന്നിലുണ്ട്. അദ്ദേഹത്തിന് രാഷ്ട്രീയമായും നിയമപരമായുമുള്ള സുരക്ഷയൊരുക്കും. ജീവന് കൊടുത്തും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ സുധാകരനെ സംരക്ഷിക്കുമെന്നും സതീശന് പറഞ്ഞു. സുധാകരനെ ചതിച്ച് ജയിലിലടയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കോണ്‍ഗ്രസുകാരനും സുധാകരനെ പിന്നില്‍നിന്ന് കുത്തില്ലെന്നും സതീശന് വ്യക്തമാക്കി.
മുന്‍പ് ചോദ്യം ചെയ്തപ്പോഴൊന്നും സുധാകരനെക്കുറിച്ച് ഒന്നും ലഭിച്ചിരുന്നില്ല. ഇപ്പോള്‍ കള്ളക്കേസില്‍പ്പെടുത്തുകയാണ്. പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കുടുക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരാണ് അഴിമതിയുടെ ചെളിക്കുണ്ടിലെന്നും സതീശന് പറഞ്ഞു.
ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നറിയിച്ച് സുധാകരന് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നും ചെയ്യില്ല. ആവശ്യമെങ്കില്‍ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനില്‍ക്കും. അതുസംബന്ധിച്ചുള്ള കാര്യങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സുധാകരന് വ്യക്തമാക്കി. കോടതിയില്‍ വിശ്വാസമുണ്ട്. അന്വേഷണത്തെ നേരിടും. നിരപരാധിയാണെന്ന ഉറച്ച ആത്മവിശ്വാസമുണ്ട്. കേസിനെ നേരിടാന്‍ ഭയമോ ആശങ്കയോ ഇല്ലെന്നും സുധാകരന് പറഞ്ഞിരുന്നു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]