സ്വന്തം ലേഖിക തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. നിശ്ചിത ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതല്‍ മാറ്റമുണ്ടാവുക.
പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്. 1.
ട്രെയിൻ നമ്പര്‍- 20634 – തിരുവനന്തപുരം സെൻട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസര്‍കോട് എത്തും. (നിലവിലുള്ള സമയം: കാസര്‍കോട്:1.
25) 2. ട്രെയിൻ നമ്പര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്സ്പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനില്‍ എത്തിച്ചേരും.
(നിലവിലുള്ള സമയം: : 09.20.) 3. ട്രെയിൻ നമ്പര്‍ 16629 -തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ മലബാര്‍ ഡെയ്ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും.
(നിലവിലുള്ള സമയം: മംഗളൂരു സെൻട്രല്‍: 10.30 .) 4. ട്രെയിൻ നമ്പര്‍ 16606 – നാഗര്‍കോവില്‍ ജംഗ്ഷൻ – മംഗളൂരു സെൻട്രല്‍ ഏറനാട് ഡെയ്ലി എക്സ്പ്രസ്: വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും.
2023 മെയ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രല്‍: ആറ് മണി) 5.
ട്രെയിൻ നമ്പര്‍ 16347- തിരുവനന്തപുരം സെൻട്രല്‍- മംഗളൂരു സെൻട്രല്‍ ഡെയ്ലി എക്സ്പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലില്‍ എത്തിച്ചേരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രല്‍: 11.30.) 6.
ട്രെയിൻ നമ്പര്‍ 22668 – കോയമ്പത്തൂര്‍ ജംഗ്ഷൻ – നാഗര്‍കോവില്‍ ജംഗ്ഷൻ പ്രതിദിന സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂര്‍ സ്റ്റേഷനില്‍ 03.43 ന് എത്തി 03.45 ന് പുറപ്പെടു.
(നിലവിലുള്ള സമയം: 04.01/04.02) നാഗര്‍കോവില്‍ ജംഗ്ഷനില്‍ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.) 7. ട്രെയിൻ നമ്ബര്‍ 12633- ചെന്നൈ എഗ്മോര്‍ – കന്യാകുമാരി ഡെയ്ലി സൂപ്പര്‍ഫാസ്റ്റ്: തിരുനെല്‍വേലി ജംഗ്ഷനില്‍ പുലര്‍ച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും.
(നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂര്‍ 04.03ന് എത്തി 04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയില്‍ എത്തിച്ചേരും.
(നിലവിലുള്ള സമയം: 05.45). The post വന്ദേഭാരത് അടക്കം കേരളത്തില്‍ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം; മാറ്റങ്ങൾ ഇങ്ങനെ…..!
appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

