
സ്വന്തം ലേഖിക
കോട്ടയം: പാമ്പാടി അറയ്ക്കൽ കൊട്ടാരം ദേവീക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയ കാഥിക ശ്രേഷ്ഠ പുരസ്കാരം, കാഥികൻ വിനോദ് ചമ്പക്കരയ്ക്ക് സമ്മാനിച്ചു.
സമിതി പ്രസിഡൻ്റ് കെ.ശ്രീകുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വച്ച് കലാകായിക സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരേയും എസ് എസ് എൽ സി, +2 പരീക്ഷകളിൽ A+ നേടിയ കുട്ടികളേയും അനുമോദിച്ചു.
പത്രപ്രവർത്തന രംഗത്ത് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ട കെ. ഡി .ഹരികുമാർ, ആയോധന കലാവിദഗ്ദ്ധൻ ഹരി ആശാൻ എന്നിവർക്ക് ഉപഹാരങ്ങൾ നല്കി ആദരിച്ചു.
സർവ്വ ശ്രീ.കെ.ആർ.രാജൻ സെക്രട്ടറി കെ.ശശികുമാർ ,ട്രഷറർ വി.ഇ.ശ്രീകുമാർ എന്നിവർ സംസാരിച്ചു
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]