തിരുവനന്തപുരം: വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത. മലയിന്‍കീഴ് ശങ്കരമംഗലം റോഡില്‍ വീട്ടിനുള്ളിലാണ് ചോരയില്‍ കുളിച്ച നിലയില്‍ വീട്ടമ്മയായ വിദ്യയെ കണ്ടെത്തിയത്.
ഈ സമയത്ത് ഭര്‍ത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയില്‍ വീണ് പരിക്കേറ്റുവെന്നായിരുന്നു ഭര്‍ത്താവിന്റെ മൊഴി.
എന്നാല്‍ സംശയം തോന്നിയ മലയിന്‍കീഴ് പൊലീസ് ഭര്‍ത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സംഭവം. വീട്ടമ്മയായ വിദ്യയെ രക്തത്തില്‍ കുളിച്ച നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തുകയായിരുന്നു.
വിദ്യയുടെ മകന് തന്നെയാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മ ക്ഷീണിതയായി മുറിയില്‍ കിടക്കുന്നത് കണ്ടു.
പിന്നീട് ടിവി കാണാന്‍ പോവുകയായിരുന്നു. അതിനുശേഷം വൈകുന്നേരം വീട്ടിലെത്തിയപ്പോള്‍ അമ്മയെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെന്നും സമീപത്ത് അച്ഛന് ഇരിക്കുകയായിരുന്നുവെന്നും മകന് പറഞ്ഞതായി വിദ്യയുടെ കുടുംബം പറയുന്നു.
വിദ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൂടുതല്‍ പരിശോധനക്ക് ശേഷമേ സംഭവത്തില്‍ കൃത്യതയുണ്ടാവൂ.
സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടന്നുവരികയാണ്. The post വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത appeared first on Navakerala News.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

