
സ്വന്തം ലേഖകൻ
കോട്ടയം: പള്ളിക്കത്തോട് അരവിന്ദാ സ്കൂൾ ഹോസ്റ്റലിൽ പ്രകൃതി വിരുദ്ധ പീഡനത്തിന് പിടിയിലായ ആർ എസ് എസ് നേതാവ് പൊൻകുന്നം ചെറുവളളി കൈലാത്ത് കവല സ്വദേശി വിഷ്ണു (30 ) റിമാൻഡിൽ.
ആലപ്പുഴ സ്വദേശിയായ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോസ്റ്റൽ വാർഡനെ പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തത്. ആറുമാസത്തോളമായി നടന്ന പീഡന വിവരമാണ് പുറത്തുവന്നത്.
കുട്ടിയെ നിരന്തരമായി പീഡനത്തിന് ഇരയാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന്, കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വിദേശത്തായിരുന്ന മാതാപിതാക്കൾ കുട്ടിയുടെ പരാതി ചൈൽഡ് ലൈന് ഓൺലൈനായി നൽകുകയായിരുന്നു.
തുടർന്ന്, ചൈൽഡ് ലൈൻ പ്രവർത്തകർ പരാതി അന്വേഷിച്ച ശേഷം റിപ്പോർട്ട് പള്ളിക്കത്തോട് പോലീസിന് കൈമാറുകയായിരുന്നു. തുടർന്നാണ് പള്ളിക്കത്തോട് പോലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വൈകുന്നേരത്തോടുകൂടി പ്രതിയെ കോടതി നടപടികൾക്ക് ശേഷം റിമാൻഡ് ചെയ്തു. B J P ,ബാലഗോകുലത്തിന്റെ സജീവ പ്രവർത്തകനാണ് പിടിയിലായ വിഷ്ണു.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]