
സ്വന്തം ലേഖിക
കോട്ടയം: മണിപ്പൂരില്‍ നടക്കുന്ന അക്രമംസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്ന് കേരള കോണ്‍ഗ്രസ് (എം) വൈസ് ചെയര്മാന് തോമസ് ചാഴികാടന് എം.പി.
മണിപ്പൂരില്‍ പീഡനം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രധാനമന്ത്രി മണിപ്പൂര്‍ ജനതയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും കേരളാ കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഴുവന്‍ വസ്തുതകളുടെയും സത്യാവസ്ഥ പുറത്തുവരുവാന്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടണം. ഒരു വിഭാഗത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും തോമസ് ചാഴിക്കാടന് പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാടന്‍ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, വിജി എം.തോമസ്,
സണ്ണി തെക്കെടം, ജോർജ്കുട്ടി അഗസ്തി, കെ പി ജോസഫ്, പെണ്ണമ്മ ടീച്ചർ, ഐസക് പ്ലാപ്പള്ളി, സിറിയക് ചാഴികാടൻ, രാജു ആലപ്പാട്ട്. മോൻസി മാളിയേക്കൽ, ബാബു മണിമലപ്പറമ്പൻ, തങ്കച്ചൻ വാലയിൽ, കുഞ്ഞുമോൻ കെ സി കിങ്ങ്സ്റ്റൺ രാജ , സുരേഷ് വടവാതൂർ , രൂപേഷ് പെരുംമ്പള്ളിപ്പറസിൽ ‘എനവർ പ്രസംഗിച്ചു
.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]