
സ്വന്തം ലേഖകൻ
മലപ്പുറം: ലപ്പുറം, പാലക്കാട് ജില്ലാ അതിർത്തിയിൽ നിന്ന് രേഖകളില്ലാത്ത 19 ലക്ഷത്തോളം രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേർ ചങ്ങരംകുളത്ത് പിടിയിൽ. 18,80000 രൂപയുമായി മഹാരാഷ്ട്ര സ്വദേശികളായ ശങ്കർ, പ്രവീൺ, സന്തോഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. വർഷങ്ങളായി എടപ്പാളിൽ താമസിക്കുന്നവരാണ് ഇവർ. മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട് നിന്ന് വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. ഡാൻസാഫിന്റെ സഹായത്തോടെ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
സ്വർണ്ണം വാങ്ങി ആഭരണങ്ങളാക്കി വിൽപന നടത്തുന്നവരാണ് പിടിയിലായവർ എന്നാണ് പോലീസിന് ലഭ്യമായ വിവരം. പിടിച്ചെടുത്ത പണം പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. രേഖകകളില്ലാതെ പിടികൂടിയ പണമാണിത്. വിമാനത്താവളങ്ങൾ വഴി കടത്തുന്ന രേഖകളില്ലാത്ത സ്വർണം ആഭരണങ്ങളാക്കി മാറ്റി നൽകുന്നതിൽ ഇവർക്കു പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കള്ളക്കടത്ത് സ്വർണം മൊത്തമായി ബംഗളൂരുവിൽ വിൽപന നടത്തുന്ന സംഘങ്ങളെ കുറിച്ചു നേരത്തെ പോലീസിന് വിവരം ലഭിച്ചിരുന്നു.
നാട്ടിൽ വിൽപന നടത്തുന്നതിനേക്കാൾ ഗ്രാമിന് 50രൂപയിലധികം ബെംഗളൂരുവിലെ വിൽപന ശാലകളിൽ ലഭിക്കുന്നതായാണ് വിവരം. ഇതിനാൽ തന്നെ കള്ളക്കടത്ത് സ്വർണം പരമാവധി ബെംഗളൂരുവിലെത്താക്കാനാണു സംഘങ്ങൾ ശ്രമിക്കാറുള്ളത്. പക്ഷെ പിടിക്കപ്പെട്ടാൽ സ്വർണം മുഴുവൻ നഷ്ടപ്പെടുമെന്നതിന് പുറമെ കേസിനു പിറകേയും പോകേണ്ടിവരുമെന്നതിനാൽ പലപ്പോഴും ചില ഇടനിലക്കാർ വഴിയും ഇത്തരത്തിൽ വിൽപനകൾ നടത്താറുണ്ട്. ഇടനിലക്കാർക്ക് ബിസിനസ്സിന്റെ ലാഭത്തിൽനിന്നും ഒരു വിഹിതം കൈമാറലാണ് പതിവ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]