
എയർ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂരിൽ നിന്ന് ജിദ്ദയിലേക്കുള്ള സർവീസ് ആരംഭിച്ചു. ഈ വിമാനം കരിപ്പൂരിൽ നിന്ന് രാവിലെ 8.40ന് 165 യാത്രക്കാരുമായി ജിദ്ദയിലേക്ക് പുറപ്പെട്ടു. ഈ മാസം നാളെയും മറ്റന്നാളും 25, 27, 28 തീയതികളിലും സർവീസുകൾ ഉണ്ട്. നാളെയും മറ്റന്നാളും രാവിലെ 8.40നു പുറപ്പെട്ട് ജിദ്ദയിലെത്തി അവിടെനിന്നു രാത്രി 9.55നു കരിപ്പൂരിലേക്ക് തിരിച്ചെത്തും വിധമാണു സർവീസ്. 25, 27, 28 തീയതികളിൽ പുലർച്ചെ 3.10നു കരിപ്പൂരിൽ നിന്നു പുറപ്പെടുന്ന രീതിയിലാണു സർവീസുകൾ.
അടുത്ത മാസം ആഴ്ചയിൽ ചൊവ്വ ഒഴികെ എല്ലാ ദിവസവും സർവീസ് ഉണ്ട്. കരിപ്പൂരിൽ നിന്ന് വൈകിട്ട് 4.25നു പുറപ്പെട്ട് 8.30നു ജിദ്ദയിലെത്തും. അവിടെനിന്നു രാത്രി 10നു പുറപ്പെട്ട് പുലർച്ചെ 6.10ന് കരിപ്പൂരിൽ എത്തും. കരിപ്പൂരിൽനിന്നു സൗദിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ റിയാദ് സർവീസ് നടത്തുന്നുണ്ട്. ജിദ്ദയിലേക്ക് കൂടി സർവീസ് ആരംഭിച്ചതോടെ, സൗദിയിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഏറെ ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]