കൊല്ലം പുനലൂർ വെട്ടിപ്പുഴ പാലത്തിന് സമീപം വീട്ടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പുനലൂർ പോലീസ് പറഞ്ഞു. കല്ലടയാറിനോട് ചേർന്ന് വെട്ടിപ്പുഴ പാലത്തിന് സമീപം കുടിൽകെട്ടി താമസിച്ചിരുന്ന ഇന്ദിരയുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണിച്ചിട്ടുണ്ട്.
സ്ത്രീയുടെ മൃതദേഹം ഇന്ദിരയുടെതും പുരുഷൻറെ മൃതദേഹം ഇവിടെ എത്തുന്ന സഹായികളായ ആരുടെയെങ്കിലും ആകാം എന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നില്‍ കൊലപാതകം എന്ന് സൂചന നൽകുന്നതാണ് പ്രാഥമിക തെളിവുകൾ.
വീടിന് മുറ്റത്ത് ചോര വാര്‍ന്നു പോയിരിക്കുന്നതും ചോരപുരണ്ട കല്ലും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൂടുതൽ തെളിവുകൾക്കായി ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം The post കൊല്ലം പുനലൂരിൽ വീട്ടിനുള്ളിൽ രണ്ട് മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി appeared first on Navakerala News. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

